ഇരുപത്തിയാറു വര്‍ഷത്തെ കോട്ടയം ജീവിതത്തിനിടയിൽ തിരുനക്കരയപ്പനെ രണ്ടേ രണ്ടു തവണ മാത്രമേ കണ്ടു തൊഴുതിട്ടുള്ളു ..അത് വഴി പോകുമ്പോഴെല്ലാം ചുമ്മാ ഒന്ന് പുറത്തു നിന്ന് വിഷ് ചെയ്തു പോവുകയായിരുന്നു പതിവ്.എങ്കിൽ ഇവൾക്കിട്ടു ഒരു ചിന്നപ്പണി ആയിക്കൊട്ടെന്നു വെച്ചിട്ടാണോ എന്തോ കക്ഷി തൊട്ടടുത്ത് തന്നെ ഒരു ജോലി ഒപ്പിച്ചു തന്നു.ഇനി ചുമ്മാ അങ്ങനെ അങ്ങ് പോകാൻ പറ്റില്ലല്ലോ .അത് കൊണ്ട് എന്നും ഞാൻ ആ മുന്നിലെ വലിയ പടിക്കെട്ടുകൾ കയറി വടക്കേ നടയിറങ്ങി കാര്യമായി തൊഴുതു തന്നെ നടക്കുന്നു . ദീപാരാധന സമയത്ത് തിരിച്ചു നടക്കുമ്പോഴാണ് തിരുനക്കരയിലെ വൈകുന്നേരങ്ങൾ അല്ല ത്രിസന്ധ്യകൾ ഞാൻ കണ്ടു തുടങ്ങുന്നത്..പഴമയുടെ പൈതൃകം പേറുന്ന ഈ നഗരത്തില ഇനിയും കാണാൻ എത്രയോ കാഴ്ചകൾ..നടക്കെട്ടുകളിലെ വെടി വട്ടവും സ്ഥിരം തോഴീലുകാരും അപരിചിതമല്ലാത്ത..എന്നാൽ ഇത് വരെ ഞാൻ കാണാൻ ശ്രമിച്ചിട്ടില്ലാത്ത ചില കാഴ്ചകൾ .തിരുനക്കരക്ക് എന്നും വിഭൂതിയുടെ ഗന്ധമാണ്.അവിടുത്തെ ത്രിസന്ധ്യക്ക് നേരത്ത മഞ്ഞ നിറം കലര്‍ന്ന ചുവപ്പാണ് നിറം.ദിനവും കാണുന്ന രുദ്രാക്ഷ ധാരികളും ജടധാരികളും പലപ്പോഴും വരണസിയേയോ ഋഷികേഷിനെയോ ഒര്മിപിച്ചു.തിരുനക്കര ഇങ്ങനെ കണ്ടിട്ടില്ലാത്ത മഹാനഗരങ്ങളെ ഒര്മിപിക്കുന്നു പലപ്പോഴും.ഒപ്പം ആനന്ദമന്ദിരതിലെ മസാല ദോശ മണവും വീടിലെത്താൻ തിരക്ക് കൂട്ടുന്ന ജനസാഗരവും മറ്റെതു തിരക്കേറിയ നഗരവും എന്ന പോലെ തിരുനക്കരക്കും സ്വന്തം
തിരുനക്കരയിലെക്കുള്ള വഴിയിലെ വലിയ കല്ല് ശ്രദ്ധിക്കാത്തവർ ആരും .ഉണ്ടാവില്ല.ഇതേ പറ്റിയും ഒരു ഐതിഹ്യം നിലവിൽ ഉണ്ട്.തിരുനക്കര കാണാൻ എത്തിയ ദമ്പതികൾ കല്ലായി മാറിയതനെന്നും അതല്ല തിരുനക്കര കുന്നു നികത്തി ക്ഷേത്രം ഉണ്ടാക്കിയപ്പോൾ ഒരു കല്ല് അത് പോലെ സൂക്ഷിച്ചതാനെന്നും കഥകളുണ്ട്.മറ്റൊന്നു ഇവിടുത്തെ കൂറ്റൻ ആൽമരമാണ്.ഈ നഗരപ്രാന്തത്തിനു ജീവവായു നല്കി കൊണ്ട് നില്ക്കുന്ന ആൽമരത്തിനു കോട്ടയത്തിന്റെ അക്ഷര പാരംബര്യത്തോളം തന്നെ പഴക്കമുണ്ട് .അതും കൂടിയാകുമ്പോൾ എവിടുന്നോ തിരുനക്കരയിലെ വൈകുന്നെരങ്ങൾക്ക് ഒരു മാനാഞ്ചിറ ടച്ച്.തിരുനക്കര നടകളിൽ സ്ത്രീകള്‍ ഇരിക്കാൻ പാടില്ല എന്നൊരു സ്ത്രീ വിരുദ്ധ നിലപാട് കൂടി തിരുനക്കരയപ്പൻ കൈക്കൊണ്ടിരിക്കുന്നു എന്ന് ഒരിക്കൽ ഒരു സുഹൃത്ത് പറയുകയുണ്ടായി.നഷ്ടപെട്ട ഭാര്യക്കായി വന്നതരങ്ങളിൽ അലഞ്ഞു നടന്ന ഒരു കാമുകൻ കൂടിയായ പരമശിവൻ അവളെ അല്ലാതെ മറ്റാരെയും താൻ ഇനി കാണുകില്ല എന്നൊരു നിലപാട് കൈ കൊണ്ടതായി കണക്കാക്കി ഈ സ്ത്രീ വിരുദ്ധ നിലപാടിനെ ഞാൻ ഇവിടെ പൊളിച്ചെഴുതുന്നു.
തിരുനക്കര ക്ഷേത്രം സ്ഥിതി ചെയുന്ന സ്ഥലം പണ്ട് വലിയ കാട് ആയിരുന്നു.നക്കരക്കുന്നു എന്നാണ് ഈസ്ഥലം അറിയപെട്ടിരുന്നത്.അക്കാലത്തു കോട്ടയം ഭരിച്ചിരുന്ന തെക്കുംകൂര്‍ രാജാവ് കടുത്ത ശിവ ഭക്തനായിരുന്നു.എല്ലാ മാസവും വടക്കുംനാഥനെകണ്ടു തോഴുതിരുന്ന അദ്ദേഹത്തിന് പ്രായമായപ്പോൾ അതിനു കഴിയാതെയായി.ഭക്തനിൽ പ്രസാദിച്ച വടക്കുംനാഥൻ തിരുനക്കരയിലേക്ക് വന്നു എന്നാണ് ഐതിഹ്യം.നക്കരക്കുന്നിൽ കർഷകർ ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ തെക്കുംകൂര്‍ രാജാവ് ഒരു ക്ഷേത്രം പണിയുകയായിരുന്നു.
വടക്കുംനാഥനെ പോലെ തന്നെ നഗരത്തിന്റെ ബഹളങ്ങൾക്ക് നടുവിലാണ് തിരുനക്കരയപ്പന്റെയും ഇരിപ്പ്.സ്ത്രീകൾ പൊതുവെ കൃഷ്ണഭക്തരാണ് .എനിക്ക് എന്തോ പണ്ടേ പുലിത്തോൽ ശരിച്ചു വനാന്തരങ്ങളിൽ അലഞ്ഞു നടന്ന ഈ കക്ഷിയോടു തന്നെയായിരുന്നു .പ്രിയം.സതിയോടുള്ള പ്രണയം തലയ്ക്കു പിടിച്ചു ഇങ്ങനെ അലഞ്ഞു നടന്നത് കൊണ്ടാണോ അതോ പ്രകൃതിയുടെ പൂർണതയായ ഹിമാലയത്തിന്റെ അധിപൻ ആയി ഒരു ഫ്രീക്ക് ജീവിതം നയിച്ചത് കൊണ്ടോ?അതോ നൃത്തകലയുടെ ദേവനായത് കൊണ്ടോ?ചിലപ്പോൾ സംഹാരത്തിന്റെ ദേവനയത് കൊണ്ടായിരിക്കാം.പൌരുഷത്തിന്റെ പൂർണതയായ ആ ദേവരൂപത്തിനു മുന്നില്‍ നമിച്ചു കൊണ്ട് നിര്‍ത്തുന്നു.
പ്രണതോഹസ്മി സദാശിവം

ഫോട്ടോസ് കൂടി അപ്ലോഡ് ചെയും എന്ന് പ്രതീക്ഷിക്കുന്നു ..ഗോഡ് സ്പീഡ് ....
ReplyDeleteഒഴുക്കോടെ വായിച്ചു പോകാവുന്ന രസകരമായ ഭാഷാശൈലി.. അക്ഷരങ്ങളുടെ വലുപ്പം കുറച്ച് കൂട്ടിയാൽ വായനാസുഖവുമുണ്ടാവും..
ReplyDeletewOWW..Really nice....simple but worth reading
ReplyDeleteSuper
ReplyDelete